International

കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരം; കണ്ടെത്തലുമായ് തുർക്കി

2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു

കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി തുര്‍ക്കിയുടെ കണ്ടെത്തല്‍. 2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു.

കണ്ടെത്തിയ വാതക ശേഖരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേർതിരിച്ചെടുക്കാന്‍ സാധിച്ചാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ തുര്‍ക്കിയെ സഹായിക്കും. കണ്ടെത്തിയ വാതകത്തിന്‍റെ അളവ് 320 ബില്യൺ ക്യുബിക് മീറ്ററാണെന്നും അത് രാജ്യത്തെ പ്രാദേശിക ഊർജ്ജ കേന്ദ്രമാക്കി മാറ്റുകയും സാമ്പത്തിക സ്രോതസായി ഉപയോഗപ്പെടുത്താന്‍ സാധിക്കgമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.