International

മുന്നറിയിപ്പുമായി അമേരിക്കയിലെ മുതിര്‍ന്ന എച്ച്.ഐ.വി ഗവേഷകന്‍

കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കും എന്ന മുന്‍ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടുപോകരുത്…

കം കോവിഡ് വാക്‌സിനു പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഓരോ ദിവസവും കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സുരക്ഷിതമായ കോവിഡ് വാക്‌സിന് ഇനിയും ഏറ്റവും കുറഞ്ഞത് മാസങ്ങളെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഒരിക്കലും വാക്‌സിന്‍ കണ്ടുപിടിച്ചില്ലെന്നുവരാമെന്ന് അമേരിക്കയിലെ മുതിര്‍ന്ന അര്‍ബുദ, എച്ച്.ഐ.വി/എയിഡ്‌സ് ഗവേഷകനായ വില്യം ഹാസെല്‍റ്റെയ്ന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് ഹാസെല്‍റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉടന്‍തന്നെ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചേക്കാമെന്ന ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടു പോവരുതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് കോവിഡ് പരിശോധനയും ക്വാറന്റെയ്ന്‍ നടപടികളും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പാടൂ എന്നും അദ്ദേഹം പറയുന്നു.വില്യം ഹാസെല്‍റ്റെയ്ന്‍

കൃത്യമായ മുന്‍കരുതലുകളും സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ കോവിഡ് 19നെ വരുതിയിലാക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകന്‍ സൂചിപ്പിക്കുന്നത്. മാസ്‌ക് ധരിക്കുക, കൈകള്‍ സോപ്പുപയോഗിച്ച് നിശ്ചിതസമയം കഴുകുക, പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് ചൈനക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കോവിഡിനെ നിയന്ത്രിക്കാനായത്. ഇക്കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് കോവിഡ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.