International

റഷ്യയ്ക്ക് വന്‍ തിരിച്ചടി; കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍ സൈന്യം

റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കി കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍. എട്ടുവര്‍ഷം മുന്‍പ് കീഴടക്കിയ ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് 19 കിലോമീറ്റര്‍ നീളമുള്ള പാലം. ബോംബ് സ്ഥാപിച്ച ട്രക്ക് പാലത്തിന് നടുവില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.(russia’s kerch bridge attacked by ukraine)

റഷ്യ നിര്‍മിച്ച ഏറ്റവും വലിയ പാലത്തിന്റെ ഒത്ത നടുക്കായിരുന്നു സ്‌ഫോടനം. 19 കിലോമീറ്ററാണ് നീളം. റോഡും റെയിലും സമാന്തരമായി പണിതത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുടിന്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയാണ് തകര്‍ക്കപ്പെട്ടത്.

യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി ബോംബ് സ്ഥാപിച്ച് ട്രക്ക് അയച്ച് സ്‌ഫോടനം നടത്തി എന്നാണ് കണ്ടെത്തല്‍. 2014ല്‍ റഷ്യ ക്രീമിയ കീഴടക്കിയ ശേഷമായിരുന്നു പാലത്തിന്റെ നിര്‍മാണം. ക്രീമിയയെ റഷ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു എന്നതു മാത്രമല്ല പ്രത്യേക. യുക്രെയ്ന്‍ യുദ്ധമേഖലയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ പാതയും ഇതായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ അധീനതയിലുള്ള ഒരു നിര്‍മിതിക്ക് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം ആണിത്.