International

ഫിലിപ്പീൻസിൽ കൊടുങ്കാറ്റും മണ്ണിടിച്ചിലും; 9 മരണം

ഫിലിപ്പീൻസിൽ കനത്ത മഴയ. കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും 9 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ ദ്വീപിലാണ് കൊമ്പാസു കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. ദ്വീപിൽ ഏഴ് പേരെ കാണാതായി.

പർവതപ്രദേശമായ ബെൻ‌ഗുവെറ്റിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീരപ്രദേശമായ കഗയാനിൽ ഒരാൾ മുങ്ങി മരിച്ചതായിയും ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ശക്തിപ്പെടുത്തി, പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമത്തെ പൂർണമായും മുക്കി.

പതിനൊന്ന് മുനിസിപ്പാലിറ്റികൾ വെള്ളത്തിനടിയിലായെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയതായി കഗയൻ പ്രവിശ്യാ ഇൻഫർമേഷൻ ഓഫീസർ റോഗെലിയോ സെൻഡിംഗ് പറഞ്ഞു. എട്ട് ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.