World

തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക

അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. 113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും […]

Kerala

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

ജൂലൈ 10 രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് […]

Kerala

ബംഗാള്‍ ഉള്‍ക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക് ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 22ന് ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. എന്നാൽ ഇന്ത്യന്‍ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala Weather

കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ

കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും […]

International

ഫിലിപ്പീൻസിൽ കൊടുങ്കാറ്റും മണ്ണിടിച്ചിലും; 9 മരണം

ഫിലിപ്പീൻസിൽ കനത്ത മഴയ. കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും 9 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ലുസോൺ ദ്വീപിലാണ് കൊമ്പാസു കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. ദ്വീപിൽ ഏഴ് പേരെ കാണാതായി. പർവതപ്രദേശമായ ബെൻ‌ഗുവെറ്റിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീരപ്രദേശമായ കഗയാനിൽ ഒരാൾ മുങ്ങി മരിച്ചതായിയും ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കൊടുങ്കാറ്റ് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ശക്തിപ്പെടുത്തി, പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമത്തെ പൂർണമായും […]

India Weather

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരും. വടക്കൻ അറബിക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. (low pressure gujarat storm) പശ്ചിമബംഗാളിൽ കനത്ത മഴ തുടരുകയാണ്. അസൻസോൾ, ബാങ്കുറ , മേഖല വെള്ളത്തിനടയിലാണ്. ജാർഖണ്ടിൽ ധൻബാദ് ജില്ലയുടെ […]