International

കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ

കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല.

നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും ചൈന ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ യോഗം വിളിച്ചുചേർത്തിരുന്നു. അയൽരാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റുമതി നിർത്തിവച്ച സന്ദർഭത്തിലായിരുന്നു യോഗം. തുടർന്ന് ഈ രാജ്യങ്ങളിലേക്ക് ചൈനയുടെ മരുന്നുകളും വാക്‌സിനുകളും എത്തിക്കാൻ ധാരണയാവുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന് പാക്കിസ്താന്റെ സഹായവാഗ്ദാനത്തോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.