International

ഉയിഗൂര്‍ മുസ്‍ലിംകളെ തടവിലിടാന്‍ ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് പുതിയ പഠനം

ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുകയാണെന്ന് പുതിയ പഠനങ്ങള്‍. തീവ്രവാദത്തെയും മതാസക്തിയും കുറക്കാനുള്ള ക്യാമ്പുകളാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇത്തരം തടങ്കല്‍ പാളയത്തിലൂടെ ഉയിഗൂര്‍ മുസ്ലിംകളെ വംശഹത്യ ചെയ്യുകയാണെന്നാണ് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും പറയുന്നത്. അതിന്‍റെ തുടര്‍ച്ചയാണ് ആസ്‌ത്രേലിയന്‍ സട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ASPI) ന്‍റെ പുതിയ പഠനം. എല്ലാവരെയും മോചിപ്പിച്ചുവെന്ന ചൈനയുടെ വാദം തെറ്റാണെന്നും ഇപ്പോഴും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നുവെന്നാണ് പഠനം പറയുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷികളുടെ മൊഴി, മാധ്യമറിപ്പോര്‍ട്ടുകള്‍ എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ചൈനയുട വാദം തെറ്റാണെന്നും ശക്തമായ സുരക്ഷയുള്ള തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് ചൈന തുടരുകയാണ് എന്നതുമാണ് പഠനത്തിന്‍റെ കാതല്‍. ഇതുവരെ വിചാരിച്ചതിനേക്കാള്‍ എത്രയോ വലുതാണ് ചൈന നിര്‍മിച്ച തടങ്കല്‍ പാളയങ്ങള്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഉയിഗൂര്‍ മുസ്‍ലിംകളെ തടവിലിടാന്‍ ചൈന  തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് പുതിയ പഠനം

എ.എസ്.പി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 380ലധികം തടങ്കല്‍ പാളയങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 10 ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‍ലികളാണ് തടങ്കല്‍ പാളയത്തിലുള്ളതെന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട്.

നീതിന്യായ വ്യവസ്ഥക്ക് അധീതമായി നിരവധി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നഥാന്‍ റൂസരും പറയുന്നു.

എന്നാല്‍ ഈ തടങ്കല്‍ പാളയങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണെന്നും തീവ്രവാദത്തെ ചെറുക്കാനുള്ള കേന്ദ്രങ്ങളാണെന്നുമാണ് ചൈനയുടെ വാദം.