യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍.
വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍.
വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വുഹാൻ നിവാസികൾക്കും പ്രാദേശിക ഭരണകൂടത്തിനുമെതിരേ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
76 ദിവസം നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കു ശേഷം ഘട്ടംഘട്ടമായി ഇളവുകൾ നൽകിയ വുഹാനിൽ ജൂണിലാണ് വാട്ടർ തീം പാർക്കുകൾ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ, സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാർക്കിൽ ഉൾക്കൊള്ളാവുന്നതിൽ പകുതിയോളം ആളുകൾ ആഘോഷങ്ങൾക്കായി ഒത്തു ചേർന്നു. പാർക്കിലെ പ്രവേശനത്തിനായി സ്ത്രികൾക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടും നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.