International

ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്: 375 മരണം; 56 പേരെ കാണാനില്ല

ഫിലിപ്പീൻസിലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ 375 പേർ മരണപ്പെട്ടു. 56 പേരെ കാണാനില്ല. 500 പേർക്ക് പരുക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിബന്ധം തടസപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമായി. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിൽ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷം രാജ്യത്ത് വീശിയടിച്ച 15 ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തമായിരുന്നു ഇത്.

വൈദ്യുതി ബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ടതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും ഇനിയും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മരണം ഇനിയും വർധിക്കാമെന്നാണ് കണക്കുകൂട്ടൽ. മരങ്ങളും മതിലുകളും മറ്റും വീണാണ് പലരും മരണപ്പെട്ടത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മരണത്തിനു കാരണമായി.