കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തര് പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല് ഇഎന്ടി ആശുപത്രിയില് ചികില്സയില് കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. യെല്ലാ ഫംഗസ് ഉരഗവര്ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില് കാണുന്നതെന്ന് ഡോക്ടര് ബിപി ത്യാഗി പറഞ്ഞു. എന്ഡോസ്കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്ക്ക് നല്കുന്ന മരുന്നായ ആംഫോട്ടെറിമിസിന് ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്മാര് പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്. മുറിവുകളില് നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള് ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള് പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
Related News
ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന് മോഷണം
ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്റെ സ്വര്ണവും പണവുമാണ് കവര്ന്നത്.
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് ഇന്ന് സുപ്രീംകോടതിയില്
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്.ഐ.എ സമര്പ്പിച്ച അപ്പീല് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. പ്രതിപട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല് റാസിക്, അന്സാര് നദ്വി, നിസാമുദിന്, ഷമ്മാസ് എന്നിവരെ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2006ല് ആലുവ പാനായിക്കുളം ഓഡിറ്റോറിയത്തില് പ്രതികള് നടത്തിയ പൊതുപരിപാടി സിമി ക്യാമ്പാണ് എന്നതടക്കമുള്ള, കുറ്റപത്രത്തിലെ ആരോപണങ്ങള്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ […]
മാധ്യമപ്രവര്ത്തകന് രവീഷ് കുമാറിന് മാഗ്സസേ പുരസ്കാരം
മുതിര്ന്ന മാധ്യമ പ്രവര്ത്തകന് രവീഷ് കുമാറിന് മാഗ്സേസെ പുരസ്കാരം. ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയില് ശബ്ദമില്ലാത്തവര്ക്ക് ശബ്ദമാകാന് അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൂറി വിലയിരുത്തി. 1996 മുതല് എന്.ഡി ടിവിയില് പ്രവര്ത്തിക്കുന്ന രവീഷ് കുമാര് പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. ഏഷ്യയിലെ നോബേല് എന്നറിയപ്പെടുന്ന പുരസ്കാരം ഇത്തവണ അഞ്ചു പേരാണ് പങ്കിട്ടത്. മ്യാന്മറില്നിന്നുള്ള കോ സ്വി വിന്, തായ്ലന്ഡില്നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്സില്നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്നിന്നുള്ള കിം ജോങ് കി എന്നിവരാണ് […]