India National

ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാഷ്ട്രമാണ് പാകിസ്താന്‍; യു.എന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്താനില്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കാന്‍ പാക് പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി വിധിഷ മിത്ര ചോദിച്ചു. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാഷ്ട്രം പാകിസ്താനാണ്. പാക് പ്രധാനമന്ത്രി ഭീകരരെ ന്യായീകരിക്കുകയാണെന്നും മിത്ര ആരോപിച്ചു.

ഇംറാൻ ഖാൻ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും വിധിഷ മിത്ര കുറ്റപ്പെടുത്തി. ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഇംറാൻ ഖാന്‍റെ പ്രസംഗത്തിന്
മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി. ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാലംഘനമാണ്, ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീർ തടവിലാണ്. ഏകദേശം 7,000 കുട്ടികളാണ് സൈന്യത്തിന്‍റെ പിടിയിലുള്ളതെന്നും ഇംറാൻ ഖാന്‍ ആരോപിച്ചിരുന്നു