India National

ഉന്നാവ് കേസില്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് കോടതി

ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ കു​ല്‍​ദീ​പ്​ സെ​ന്‍​ഗാ​ര്‍ കുറ്റക്കാരനാണെന്ന് കോടതി.
ഡ​ല്‍​ഹി തീസ് ഹസാരി കോ​ട​തിയാണ് വിധി പറഞ്ഞത്. ഒമ്ബത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യാ​ണ്​ കേ​സ്.

13 ​പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളെ​യും ഒ​മ്ബ​ത്​ ​പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ളെ​യും വി​സ്​​ത​രി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മാ​വ​നു​മാ​ണ്​ പ്ര​ധാ​ന സാ​ക്ഷി​ക​ള്‍. ഡ​ല്‍​ഹി എ​യിം​സി​ല്‍ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മൊ​ഴി​യെ​ടു​ക്കാ​ന്‍​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്​​സോ​യി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളാ​ണ്​ എം.​എ​ല്‍.​എ​ക്കും കൂ​ട്ടാ​ളി​ക​ള്‍​ക്കും എ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ത്ത്​ പ​രി​ഗ​ണി​ച്ച്‌​ അ​ഞ്ച്​ കേ​സു​ക​ളും സു​പ്രീം​കോ​ട​തി​യാ​ണ്​ ഡ​ല്‍​ഹി കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ​കൂ​ട്ട ബ​ലാ​ത്സം​ഗം, വാ​ഹ​ന​മി​ടി​പ്പി​ച്ച്‌​ ​െകാ​ല്ലാ​ന്‍ ശ്ര​മി​ക്ക​ല്‍, പി​താ​വി​െ​ന അ​ന്യാ​യ​മാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി മ​റ്റു​ നാ​ല്​ കേ​സു​ക​ളി​ലെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.