India National

പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

സ​നാ​ത​ന ധ​ർ​മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. കു​ട്ടി​ക​ളെ രാ​മാ​യ​ണം, ഗീ​ത, ഹ​നു​മാ​ന്‍ ചാ​ലി​സ എ​ന്നി​വ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​നാ​ത​ന ധ​ർ​മ​വും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് കാ​ളി​യു​ടെ പേ​രി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ണം. സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​മ്മ​ളെ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം.

ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു ഗിരിരാജ്. “സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക. ക്ഷേത്രങ്ങളിൽ പോയി ശിവനെയും കാളിയെയും പ്രാർഥിക്കുകയാണു ചെയ്യേണ്ടത്”, മന്ത്രി പറഞ്ഞു.

മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സനാതന ധർമത്തിനു പകരം ക്രിസ്ത്യൻ ജീവിത രീതിയാണു പഠിക്കുന്നതെന്നും നെറ്റിയിൽ തിലകക്കുറി വേണ്ടെന്ന് അവർ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.