കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ കേന്ദ്രം. 12 കോടി ഡോസ് ഈ മാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും. കേന്ദ്രത്തിന്റെ കൈവശം ബാക്കിയുള്ള ഡോസും അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. സ്പുട്നിക് വാക്സിന്റെ മൂന്ന് ലക്ഷത്തോളം ഡോസുകൾ ഇന്നലെ രാത്രി റഷ്യയിൽ നിന്നെത്തി. അടുത്ത രണ്ട് മാസത്തിനകം രണ്ട് കോടിയോളം ഡോസ് കൂടി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം ഡോസുകൾ രണ്ട് ബാച്ചുകളിലായി ഇതിനോടകം രാജ്യത്ത് എത്തിച്ച് കഴിഞ്ഞു. ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായും കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. അതിനിടെ രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ കലർത്തിയുള്ള പരീക്ഷണം രാജ്യത്ത് ഉടൻ ആരംഭിക്കും. അതിനിടെ വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
Related News
സംസ്ഥാനത്ത് പാതയോരത്ത് നിര്മിയ്ക്കാനൊരുങ്ങുന്നത് 12,000 ശുചിമുറികള്‍
സംസ്ഥാനത്ത് പാതയോരത്ത് നിര്മിയ്ക്കാനൊരുങ്ങുന്നത് 12,000 ശുചിമുറികള്‍. ദേശീയ- സംസ്ഥാന പാതയോരങ്ങളിലാണ് 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും) പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. മന്ത്രിസഭായോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇതിനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്ബിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ […]
പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്: ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍
പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്. ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ. ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ പാകിസ്താന്റെയും പാക് ഭീകര സംഘടനകളുടെയും സഹായം ചൈന തേടുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. പാക് അധീന മേഖലയിലായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലാണ് പാകിസ്ഥാന് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടാതെ പാകിസ്താനിലെ ഭീകരസംഘടനയുമായി ചൈനീസ് […]
പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.15 ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.