സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.
രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.