India Kerala

വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി

വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാപാരികളെ ഈ ഊരാക്കുടുക്കിൽ ചാടിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അടിയന്തരപ്രമേയ ചർച്ചയിൽ ധനമന്ത്രി പറഞ്ഞു. കുടിശിക നോട്ടീസ് വ്യാപാരികൾക്ക് മേലുള്ള കാർപെറ്റ് ബോംബിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വാറ്റ് കുടിശിക നോട്ടീസിന്റെ പേരിൽ പത്തനംതിട്ടയിൽ വ്യാപാരി ആത്മഹത്യ ചെയ്തത് ഉയർത്തിക്കാട്ടിയായിരുന്നു വി.ഡി സതീശൻ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കടക്കെണിയിലായ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സർക്കാർ. നികുതി വകുപ് ഉദ്യോഗസ്ഥർക്ക് മേൽ മന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. മന്ത്രി വിലക്കിയിട്ടും ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചു. വ്യാപാരികളെ പ്രയാസത്തിലാക്കിയ വിചിത്രമായ നോട്ടീസുകൾക്ക് ധനമന്ത്രി പഴിച്ചത് സോഫ്റ്റ്‍വെയറിനെയും ഉദ്യോഗസ്ഥരെയും. പിഴവ് തിരുത്തുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്