മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. ഭിന്നതയെ തുടര്‍ന്ന് മൂന്നംഗ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ട്.
മോദിക്കും അമിത് ഷാക്കും തുടർച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിയോജിപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ വന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
തന്റെ വിയോജിപ്പ് അന്തിമ ഉത്തരവിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമാകും കമ്മീഷൻ യോഗങ്ങളിൽ പങ്കെടുക്കുകയെന്നാണ് ലവാസ അറിയിച്ചിരിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അശോക് ലവാസയുടെ പ്രതിഷേധത്തെ തുടർന്ന് പെരുമാറ്റ ചട്ട ലംഘനത്തെ കുറിച്ചുള്ള കാര്യങ്ങൾക്കായുള്ള മീറ്റിങ്ങുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്തിട്ടില്ല.