India

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ സമരം തുടരും; രാകേഷ് ടികായത്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെയും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുകയും ചെയ്യാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ല. അല്ലാത്ത പക്ഷം രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും തുടരുമെന്നും ടികായത് ട്വീറ്റില്‍ വ്യക്തമാക്കി.

നിയമങ്ങള്‍ പിന്‍വലിക്കുന്നതോടെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നത് ഉറപ്പുവരുത്തുമെന്നും ടികായത് പറഞ്ഞു.

2020 നവംബര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിള്‍ പ്രക്ഷോഭങ്ങളും സമരങ്ങളും തുടരുകയാണ്. പലഘട്ടങ്ങളിലായി 11 തവണ കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.