രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് നടൻ രജനീകാന്ത്. രജനി മക്കള്‍ മണ്ട്രം ഭാരവാഹികളെ കണ്ട് സംസാരിച്ച് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു. എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും രജനി അറിയിച്ചു. ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
കോടമ്പാക്കത്തുള്ള രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. പാർട്ടി പ്രഖ്യാപിക്കുകയോ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കുകയോ ആയിരിക്കും താരം ചെയ്യുകയെന്നാണ് സൂചനകൾ.