Local

തിരക്കിൽ നിന്ന് മാറി ഹിമാലയത്തിൽ സന്ദർശനം നടത്തി സൂപ്പർസ്റ്റാർ; ആരാണ് രജനികാന്തിന്റെ ആത്മീയ ഗുരു ‘മഹാവതാർ ബാബാജി’

ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും സ്റ്റൈൽ മന്നൻ തന്നെയാണ് രജനികാന്ത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി അദ്ദേഹം ബോക്സോഫിസ് കീഴടക്കി. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 300 കോടി ക്ലബിലേക്ക് ജയിലര്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. ഈ നേട്ടം ആരാധകരും ആഘോഷമാക്കുകയാണ്. എന്നാൽ ഈ ആഘോഷത്തിരക്കിൽ നിന്ന് രജനികാന്ത് തന്റെ ആശ്വാസ സ്ഥലമായ ഹിമാലയത്തിൽ സന്ദർശനം നടത്തിയതയാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോയും ട്വിറ്റരിൽ പ്രചരിക്കുന്നുണ്ട്. മെഗാസ്റ്റാർ […]

India National

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ജനുവരിയില്‍: രജനീകാന്ത്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു. നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. […]

India National

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം; തീരുമാനം ഉടനുണ്ടാകുമെന്ന് രജനീകാന്ത്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് നടൻ രജനീകാന്ത്. രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളെ കണ്ട് സംസാരിച്ച് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു. എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും രജനി അറിയിച്ചു. ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. കോടമ്പാക്കത്തുള്ള രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. പാർട്ടി പ്രഖ്യാപിക്കുകയോ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കുകയോ ആയിരിക്കും താരം ചെയ്യുകയെന്നാണ് സൂചനകൾ.