India National

യാത്രക്കാരിൽ നിന്നും ഒരുകോടി രൂപ പിഴ ഈടാക്കി വനിതാ ടിക്കറ്റ് ഇൻസ്പെക്ടർ; അഭിനന്ദനുമായി റെയിൽവെ മന്ത്രാലയം

യാത്രക്കാരിൽ നിന്നും ഒരു കോടി രൂപ പിഴ ഈടാക്കിയ വനിതാ ടിക്കറ്റ് ഇൻസ്പെക്ടറെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് പരിശോധകയായ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.(Railway Ministry praises woman ticket inspector for collecting over Rs 1 crore in fines)

ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്. മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളും ട്വിറ്ററിലുണ്ട്.

ജീവനക്കാരിക്ക് വിവിധ കോണുകളിൽ നിന്ന് നിരവധിപേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. വെല്ലുവിളികളെ നേരിടാനും അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്. അഭിനന്ദനങ്ങൾ റോസലിൻ. ഇനിയും ജോലി തുടരുക എന്നായിരുന്നു ട്വിറ്ററിന് ലഭിക്കുന്ന കമന്റുകൾ.