India

റാഗിംങ്; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗിം​ങ് ചെ​യ്ത മ​ല​യാ​ളി​ വിദ്യാർഥികൾ അ​റ​സ്റ്റി​ല്‍. മം​ഗ​ളൂ​രു​വി​ലെ ഉ​ള്ളാ​ൾ ക​ന​ച്ചൂ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് റാ​ഗിം​ങി​ന് ഇ​ര​യാ​യ​ത്. ഇവർ മലയാളികളാണ്.

ഫി​സി​യോ​തെ​റാ​പ്പി, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ 11 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ.

താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്‌