ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹർജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.
Related News
കരുതൽ ഡോസ് വാക്സിന്റെ സർവീസ് ചാർജ് പരമാവധി 150 രൂപ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം
കരുതൽ ഡോസ് വാക്സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് കരുതൽ ഡോസിന് 600രൂപയും നികുതിയും സർവീസ് ചാർജും നൽകണമെന്ന് സിറം ഇന്സ്റ്റിറ്റൂട്ട് സിഇഒ അദാർ പൂനെവാലെ അറിയിച്ചിരുന്നു. എന്നാൽ 150 രൂപയിൽ കൂടരുതെന്ന് കേന്ദ്രം വ്യക്തമാക്കി. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും നാളെ മുതൽ […]
കര്ണാടകയില് ജെ.ഡി.എസ് – കോണ്ഗ്രസ് സഖ്യസര്ക്കാര് വിപുലീകരിച്ചു
കര്ണാടകയിലെ ജെ.ഡി.എസ് – കോണ്ഗ്രസ് സഖ്യസര്ക്കാര് വിപുലീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് രണ്ട് മന്ത്രിമാര് ബംഗളുരുവിലെ രാജ്ഭവനില് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സര്ക്കാറിന് നിലനില്പ് ഭീഷണി ഒഴിവാക്കാന് മുന്പ് പിന്തുണ നല്കിയിരുന്ന സ്വതന്ത്രരായ ഹാവേരി എം.എല്.എ ആര്. ശങ്കര്, മല്ബഗല് എം.എല്.എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില് രണ്ടെണ്ണം ജെ.ഡി.എസിനും ഒന്ന് കോണ്ഗ്രസിനും അവകാശപ്പെട്ടതാണ്
ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം
ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില് സംസ്ഥാന നേതൃത്വത്തിന് ഏകോപന കുറവ് ഉണ്ടായി, കൊല്ലത്തും വടകരയിലും ദുര്ബലരായ സ്ഥാനാര്ത്ഥികളെ നിര്ത്തിയത് യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു തുടങ്ങിയ വിമര്ശനം ഉയര്ന്നു. സംസ്ഥാനത്ത് ഒന്നില് കൂടുതല് മണ്ഡലത്തില് ജയിക്കാനാവുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. രൂക്ഷവിമര്ശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്ന് ചേര്ന്ന സംസ്ഥാന സമിതി യോഗത്തിലുണ്ടായത്. ദേശീയ നേതാക്കളെയടക്കം പ്രധാന മണ്ഡലങ്ങളില് എത്തിക്കാനായില്ലെന്നും സംസ്ഥാന സമിതി അംഗങ്ങള് വിമര്ശനം ഉന്നയിച്ചു. ഒന്നില് കൂടുതല് […]