National

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ്

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്.

ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 പേരിൽ 27 പേരെയും കോസ്റ്റ് ഗാർഡാണ് രക്ഷിച്ചത്. ബാക്കി അഞ്ച് പേരെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു.