17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
Related News
യു.പിയില്‍ ‘ലവ് ജിഹാദ്’ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍
‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരേ യുപി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണർ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ […]
തിരുത്തൽ നടപടി നിർദ്ദേശങ്ങൾ സമർപ്പിക്കും; ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന
തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന. ഇന്നലെ പതിനെട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തയാറാക്കിയ നിർദേശങ്ങൾ ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ ധരിപ്പിച്ചേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പോകുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം. സംഘടനയുടെ എല്ലാ തലത്തിലും ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന നേതൃത്വം വേണമെന്നാണ് […]
പാക് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ഒഴിയണം; ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസ്ട്രേറ്റ്
രാജസ്ഥാനിലെ ബികാനിരില് താമസിക്കുന്ന പാക് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കോടതി. ബികാനിരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സി.ആര്.പി.സി 144 പ്രകാരമാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പാക് പൗരന്മാര്ക്ക് ജോലി നല്‍കരുത്. നേരിട്ടോ അല്ലാതെയോ പാകിസ്താനുമായി കച്ചവട ബന്ധങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ബികാനിരില് ആരും പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റ് നിര്‍ദേശം നല്കി. രണ്ട് […]