മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related News
കോൺഗ്രസിന്റെ തോൽവിയുടെ ആക്കം കൂട്ടി രാഹുലിന്റെ അമേഠിയിലെ പരാജയം
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി ഭാരം വർധിപ്പിച്ചത് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പരാജയമായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം കവിഞ്ഞപ്പോൾ കർമ്മമണ്ഡലമായ അമേഠിയിൽ നേരിടേണ്ടി വന്നത് ദയനീയ പരാജയം. അര ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി സമൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേഠി മണ്ഡലം നൽകിയ പരാജയ സൂചനകളെ തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച കോൺഗ്രസ്, പാർട്ടി അധ്യൻ രാഹുൽ ഗാന്ധിയുടെ പരാജയം ചോദിച്ച് വാങ്ങിയതാണ്. 2004 മുതൽ […]
ജാതിവെറി; ഒഡീഷയില്‍ കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍
ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവെച്ച്. അയല്‍ക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. വെള്ളമെടുക്കാന്‍ പോയപ്പോള്‍ കുളത്തില്‍ വീണ് 45കാരിയായ ജാനകി സിന്‍ഹാനിയ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന് സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പത്ത് വര്‍ഷമായി ഇവര്‍ കര്‍പാബഹല്‍ ഗ്രാമത്തിലാണ് കഴിയുന്നത്. അയല്‍ക്കാരോടും ബന്ധുക്കളോടും സരോജ് […]
പരീക്ഷ പേടി അകറ്റാന്‍ മോദി ഇന്ന് വിദ്യാര്‍ഥികളുമായി സംവദിക്കും
വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ എന്ന പരിപാടി ഇന്ന്. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് പരിപാടി. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഉപന്യാസമത്സരം നടത്തി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിപാടിയിൽ അവസരം നൽകിയത്. 2018 മുതലാണ് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടി ആരംഭിച്ചത്. ഇത്തവണ […]