India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍. കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന . വ്യത്യസ്ത ആശയങ്ങളാണെങ്കിലും ഒന്നിച്ച് പോകാനാകുമെന്നുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപികരണത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും അറിയിച്ചു. ആദ്യം എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ശിവസേനയുമായുള്ള ചര്‍ച്ചയിലേക്ക് കടക്കൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം അവഹേളിക്കുകയാണെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിക്കുമെന്നും ബി.ജെ.പിയും അവകാശപ്പെട്ടു.

ബി.ജെ.പി തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാര്‍ രൂപികരണത്തിന് തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പൊതുമിനിമം പരിപാടി രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു. ബി.ജെ.പിക്കും പിഡിപിക്കും സഖ്യമാകാം എങ്കില്‍ തങ്ങള്‍ക്കും അതേ മാര്‍ഗം സ്വീകരിക്കാം. 48 മണിക്കൂറിന് പകരം ആറ് മാസത്തെ സമയം ഗവര്‍ണര്‍ തങ്ങള്‍ക്ക് തന്നുവെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം അവഹേളിക്കുകയാണെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിക്കുമെന്നും ബി.ജെ.പിയും അവകാശപ്പെട്ടു.