മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴക്ക് സാധ്യത. താനെ, പല്‍ഗര്‍, ബദ്ലാപൂര്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നദികളും ജലാശയങ്ങളും കരകവിഞ്ഞതോടെ പ്രളയ സമാന സാഹചര്യം രൂപപ്പെട്ടു. മൂര്‍ബാദിനെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലം ഇന്നലെ തകര്‍ന്നിരുന്നു. ഇതോടെ മുംബൈയിൽനിന്ന് ഗുജറാത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മുംബൈയില്‍ ഇന്നലെ മഴക്ക് കുറഞ്ഞത് നഗരവാസികള്‍ക്ക് ആശ്വാസമായി.
