Kerala

വനിതാ പ്രവർത്തകയുടെ പരാതി; യൂത്ത് കോണ്ഗ്രസ് നേതാവിനെ സസ്പെൻറ് ചെയ്തു

കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡന ശ്രമത്തില്‍ തുടര്‍ പരാതിയില്‍ നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. കെപിസിസി നേതൃത്വമാണ് വിവേക് എച്ച് നായരെ സസ്‌പെന്‍ഡ് ചെയ്‌തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.

വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ യൂത്ത് കോൺഗ്രസും വിവേകിനെതിരെ നടപടി സ്വീകരിച്ചിരുന്നു. യുവതിയുടെ തുടര്‍ പരാതിയില്‍ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.