Sports

ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയ്ക്ക് സസ്പെൻഷൻ

വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW). റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടി. വിവാദങ്ങളുടെ നടുവിലാണ് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതു മുതൽ ഡബ്ല്യുഎഫ്‌ഐ […]

Kerala

മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിലെടുത്തില്ല: എസ്ഐമാരടക്കം 3 പൊലീസുകാർക്ക് സസ്പെൻഷൻ

തൃശ്ശൂർ: പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്‌സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂവരെയും സസ്പെന്റ് ചെയ്തത്.  മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിക്കുകയായിരുന്നു […]

Food Kerala

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ചു; സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍ സബ്‌സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണത്തില്‍ നാല് സാധനങ്ങള്‍ മാത്രമാണ് ഇല്ലാതിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോതപണം ഉന്നയിച്ചിരുന്നു. സപ്ലൈകോ […]

India

ഇൻഡോർ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ഇൻഡോർ അപകടത്തിൽ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഇൻഡോർ. മുൻസിപ്പൽ കോർപ്പറേഷനിലെ, ബിൽഡിംഗ് ഓഫീസർ, ബിൽഡിംഗ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻറ് ചെയ്തു. മേയർ പുഷ്യമിത്ര ഭാർഗവയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ഷേത്ര ഭരണ സമിതിയിലെ രണ്ട് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് എഫഅഐആർ രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സേവറാം ഗലാനി, സെക്രട്ടറി മുരളി കുമാർ സബ്നാനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കിണറിനു മുകളിലുള്ള ബലഹീനമായ സ്ലാബ് പൊളിച്ചു മാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ജനുവരിയിൽ ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് […]

Kerala

പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവം; കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരായ ജയരാജ്‌,രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യ നിർവഹണത്തിൽ വീഴ്ച്ച സംഭവിച്ചതിനാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആക്രമിച്ച വിവരം വിളിച്ചു പറഞ്ഞിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയില്‍ ഇന്ന് തന്നെ നപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചിരുന്നു. കഴിഞ്ഞ […]

Kerala

മദ്യപിച്ച് തമ്മിൽ തല്ലി; പത്തനംതിട്ടയിൽ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ

പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി. സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര അയപ്പ് അഘോഷം നടന്നത്.

Kerala

നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടി പോയി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും […]

Kerala

പ്രവീൺ റാണയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പ്രവീൺ റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റൂറൽ പൊലീസ് പിആർഒ ആയിരുന്ന സാൻറോ അന്തിക്കാടിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു ഇയാൾ. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.  പ്രവീൺ റാണ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ചോരൻ. ഡിസംബറിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. എഎസ്ഐ തസ്തികയിലാണ് സാൻറോ അന്തിക്കാട് ജോലി ചെയ്തിരുന്നത്. പ്രവീൺ റാണയ്ക്കെതിരെ കേസ് […]

Kerala

വനിതാ പ്രവർത്തകയുടെ പരാതി; യൂത്ത് കോണ്ഗ്രസ് നേതാവിനെ സസ്പെൻറ് ചെയ്തു

കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡന ശ്രമത്തില്‍ തുടര്‍ പരാതിയില്‍ നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. കെപിസിസി നേതൃത്വമാണ് വിവേക് എച്ച് നായരെ സസ്‌പെന്‍ഡ് ചെയ്‌തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ യൂത്ത് കോൺഗ്രസും വിവേകിനെതിരെ നടപടി സ്വീകരിച്ചിരുന്നു. യുവതിയുടെ തുടര്‍ പരാതിയില്‍ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

National

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച മകളെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച […]