Business

റെക്കോര്‍ഡ് നിരക്ക് തുടരുന്നു; മാറ്റമില്ലാതെ ഉയര്‍ന്ന് തന്നെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച സംസ്ഥാനത്ത് വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4315 രൂപയാണ് വിപണി നിരക്ക്.

അതേസമയം കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 76 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമാണ് വിപണി വില.