Kerala

സ്പീക്കര്‍ സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷം പ്രതികരിക്കുമെന്ന് വി.ഡി സതീശന്‍

സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക്വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്നായിരുന്നു എം.ബി രാജേഷ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞിരുന്നത്. കഴിവും അനുഭവവും സമിന്വയിപ്പിച്ച വ്യക്തിയാണ് എം.ബി രാജേഷ് എന്ന് ആശംസ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്‍പ്പം മുമ്പാണ് 15ാമത് നിയമസഭയുടെ കേരള നിയമസഭയുടെ 23 മത് സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിൽ നിന്ന്‌ പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ.ഡി.എഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.