വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന് ഭാരവാഹികളാണ്. ദീപ മോഹനന്റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന് തീരുമാനിച്ചു.
Related News
പ്രിയപ്പെട്ട അച്ഛന് ഇനി വരില്ല… ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകി കുഞ്ഞുതന്‍വിക്
സിക്കിമില്‍ അപകടത്തില്‍ മരിച്ചസൈനികന്‍ വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഒരാളുണ്ട് അവിടെ. ആള്‍ക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരന് തന്‍വിക. വൈശാഖിന്റെ ഒരേയൊരു മകന്. അച്ഛന്റെ മരണവാര്‍ത്ത അറിയാതെ ഇപ്പോഴും കളി ചിരികളിലാണ് തന്‍വിക്. വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തന്‍വികിന്റെ ഒന്നാം പിറന്നാള്‍ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നല്‍കിയാണ് വൈശാഖ് ഒടുവില്‍ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി. […]
കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരെ പീഡനക്കേസ്; 26 വിദ്യാർത്ഥിനികൾ പരാതി നൽകി
കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരായ പീഡനക്കേസ്. 26 വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പരാതി നൽകി. പ്രതി ഫൈസലിനെതിരെ 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 6, 7 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ 26 വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശി ഫൈസൽ റിമാൻഡിലാണ്.
ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം
ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കോര്‍ബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്സിന് വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്സിനാണ് കോര്‍ബെവാക്സ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ […]