India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒരാൾകൂടി പിടിയിൽ. പതിനാലാം പ്രതി സ്വാഫാനാണ് പിടിയിലായത്. വെമ്പായത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.

സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. നേരത്തെ ഒന്നാംപ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം ഉള്‍പ്പെടെ ഏഴ് പേരെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് വിവിധ പ്രതിപക്ഷ സംഘടനകുളുടെയും, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ കോളേജ് പരിസരത്ത് അരങ്ങേറിയത്.