Kerala

റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം

കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യാസതമായ പ്രതിഷേധം.

ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉൾപ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നാളുകളായി യാത്രക്കാർ പലതവണ പരാതി നൽകിയിരുന്നു. ഇതിൽ ഒന്നും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ എത്തിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം സി റോഡ് സുരക്ഷ പദ്ധിയുടെ ഉദ്ഘാടനത്തിന് ജില്ലയിൽ എത്തുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു പ്രതിഷേധം. ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെനായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം. റോഡിലെ കുഴി മഴ മൂലം ഉണ്ടായതാണെന്നും ഉടൻ കുഴിയടയ്ക്കുമെന്നുമാണ് പൊതുമരാമത്ത് അധികാരികൾ അറിയിക്കുന്നതെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.