Kerala

മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി

കരാർ വ്യവസ്ഥകൾ മാനേജ്മെന്‍റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്‍. കരാർ വ്യവസ്ഥകൾ മാനേജ്മെന്‍റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിയമത്തെ അംഗീകരിക്കാത്ത മാനേജ്മെന്‍റ് നിലപാടിനൊപ്പം സര്‍ക്കാറിന് നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റ് മാനേജ്മെന്‍റിനെ അനുകൂലിക്കുന്നുവെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് ഇടയാക്കി.