തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര് കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ്. 40 അംഗ സംഘം ആനകളെ പരിശോധിക്കും. തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. പാപ്പാന്മാര്ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കും. അതേസമയം പൂരം കൊടിയേറി. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം നടന്നത്. തിരുവമ്പാടിക്ഷേത്രത്തില്‍ തഴത്തുപുരക്കല് കുടുംബം തയ്യാറാക്കിയ കൊടിമരം പൂജകള്‍ക്ക് ശേഷം ആര്‍പ്പുവിളികളോടെ തട്ടകക്കാര്‍ ഏറ്റുവാങ്ങി. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദേശക്കാര്‍ കൊടിയര്ത്തി. ചെമ്പില്‍ കുടുംബമാണ് പറമേക്കാവിന് വേണ്ടി കൊടിമരം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്മാരാരുടെ മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലെ ചന്ദ്രപുഷ്കര്‍ണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളി.
Related News
‘പതാകയുണ്ടാക്കാന്‍ ഖാദി, കൈത്തറി മേഖലകൾ’; സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും; മുഖ്യമന്ത്രി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്പാദനത്തില് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. […]
വെറുതെ വിടാൻ പറ്റുന്ന കേസല്ല; പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി
പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെൺകുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചിരുന്നു. അതേസമയം ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി […]
കണ്ണീരായി കുടവട്ടൂർ; ധീരജവാന് വിട
ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂർ എൽ.പി സ്കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു. ശഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ( kerala bid adieu to jawan vaisakh ) കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു […]