കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
