തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന് നമ്പര് 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്
Related News
പൗരത്വ നിയമത്തിനെതിരെ യു.എന് മനുഷ്യാവകാശ സമിതി
പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എൻ മനുഷ്യാവകാശ സമിതി രംഗത്ത്. തീർത്തും വിവേചനപരമാണ് നിയമമെന്ന് സമിതി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്ന പ്രതീക്ഷയും സമിതി പങ്കുവെക്കുന്നു. നിയമത്തിൽ നിന്ന് മുസ്ലിം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ ഹൈകമീഷൻ ചൂണ്ടിക്കാട്ടി. നിയമത്തിനെതിെര ഇന്ത്യയിൽ വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. വംശീയ വിവേചനം അവസാനിപ്പിക്കാനുള്ള യു.എൻ ചാർട്ടറിൽ […]
കോട്ടയത്ത് ജ്വല്ലറിയിൽ മോഷണം; യുവാവ് മൂന്ന് പവൻ കവർന്നു
കോട്ടയം കറുകച്ചാലിൽ ജ്വല്ലറിയിൽ മോഷണം. സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
റെയ്പ്പ് ഇന് ഇന്ത്യ പരാമര്ശം: രാഹുല് മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പിമാര്
ലോക്സഭയില് രാഹുല് ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്ശത്തില് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മെയ്ക്ക് ഇൻ ഇന്ത്യ എന്നത് റെയ്പ് ഇൻ ഇന്ത്യ എന്നായി മാറി എന്നായിരുന്നു പ്രസ്താവന. ബി.ജെ.പി വനിതാ എം.പിമാരാണ് രാഹുലിനെതിരെ രൂക്ഷമായ വിമര്ശനം ഉന്നയിച്ചത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിന്റെ പരാമര്ശമെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാഹുല് ഗാന്ധി രാജ്യത്തെ ജനങ്ങള്ക്ക് നല്കുന്ന സന്ദേശം? രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു. “എല്ലാ […]