കോവിഡ് മൂലം മാസങ്ങള് നീണ്ട അടച്ചിരിക്കല് കുറച്ചൊന്നുമല്ല ആളുകളെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത്. വീടുവിട്ട് മറ്റെവിടെയെങ്കിലുമൊന്ന് പോകാന് എല്ലാവരുടെയും ഉള്ള് അത്രയേറെ ആഗ്രഹിക്കുന്നുണ്ട് താനും.. കോവിഡ് ഭീതിയും സുരക്ഷയെ കുറിച്ചുള്ള ആശങ്കയുമാണ് വീണ്ടും വീടിനുള്ളില് അടച്ചിട്ടിരിക്കാന് അവരെ നിര്ബന്ധിതരാക്കുന്നത്.. പക്ഷേ, എല്ലാ സുരക്ഷാ സൌകര്യങ്ങളും മുന്നിര്ത്തി, നല്ല ഭക്ഷണവും നല്ല താമസവും അതിലുപരി മനസ്സ് നിറയ്ക്കുന്ന വിനോദങ്ങളുമുള്ള ഒരിടം ഉണ്ടെങ്കിലോ… അതാണ് കോഴിക്കോട് ചാലിയാറിന് തീരത്തെ റാവിസ് കടവ് റിസോര്ട്ട്.ഇപ്പോഴിതാ വിനോദ സഞ്ചാരികള്ക്ക് വേണ്ടി സ്പെഷ്യല് പാക്കേജ് ഒരുക്കി, എല്ലാ കോവിഡ് മുന്കരുതലുകളും പാലിച്ച് വീണ്ടും തുറന്നിരിക്കുകയാണ് റാവിസ് കടവ് റിസോര്ട്ട്. ‘ഇതാ സമയമായി’ (it’s time) എന്നാണ് ഈ പാക്കേജിന് അവര് നല്കിയിരിക്കുന്ന പേര്.. ആളുകള്ക്ക് കോവിഡ് കാലം നല്കിയ മടുപ്പിക്കുന്ന ഏകാന്തതയ്ക്ക്, അടച്ചുപൂട്ടിയിരിപ്പിന്റെ വിരസതയ്ക്ക്, നാവ് ഇഷ്ടപ്പെടുന്ന രുചികളെ തേടിയുള്ള അന്വേഷണത്തിന് എല്ലാത്തിനുമുള്ള ഉത്തരമായാണ് റിസോര്ട്ടിന്റെ റീ ഓപ്പണിംഗ്.ഒരു കുടുംബത്തിന്റെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ട എല്ലാം റാവിസിന്റെ ഈ പുതിയ പാക്കേജിലുണ്ട് എന്നതാണ് പ്രത്യേകത. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്/ ഡിന്നറ് അടക്കം രുചിയേറിയ ഭക്ഷണങ്ങള് മാത്രമല്ല, റൂമിന്റെ ബാല്ക്കണിയില് പുഴ കണ്ടുനില്ക്കാം, കൂടെ ഒന്ന് റിലാക്സ് ആകാന് സഹായിക്കുന്ന ഇന്ഡോര്, ഔട്ട്ഡോര് ആക്ടിവിറ്റികളും കൂടി ചേര്ന്നാണ് it’s time പാക്കേജ്. അതിഥികള്ക്ക് ഏറ്റവും കുറഞ്ഞ ചെലവില് ഏറ്റവും കൂടുതല് സന്തോഷം കൊടുക്കാനാണ് തങ്ങള് ഈ പാക്കേജ് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് റിസോര്ട്ടിന്റെ ചുമതലയുള്ള ശ്രീജിത്ത് പറയുന്നു.അടച്ചിട്ടിരിക്കുകയായിരുന്ന കണ്വെന്ഷന് സെന്ററും ഇതിനൊപ്പം തുറന്നിട്ടുണ്ട്. 30,000 സ്ക്വയര്ഫീറ്റില് പരന്നു കിടക്കുന്ന- കണ്വെന്ഷന് സെന്ററും കൂടി അടങ്ങുന്ന ബാക്വറ്റ് ഏരിയ, പിറന്നാളുകള്, ഗെറ്റ് റ്റു ഗെദര് പോലെയുള്ള ചെറിയ ചെറിയ കൂടിച്ചേരലുകള്ക്കും, വിവാഹത്തിനും എല്ലാം ക്ലയന്റിന്റെ താത്പര്യം പോലെ ഇന്ഡോറോ, ഔട്ട്ഡോറോ തെരഞ്ഞെടുക്കാവുന്നതാണ്. റിസോര്ട്ടിന്റെ ഭാഗമായുള്ള കേരളീയം റിസോര്ട്ടും ചാലിയാറിന്റെ കരയിലാണ്. മലബാറിന്റെ തനിമയുള്ള ഭക്ഷണത്തിനൊപ്പം, ഏത് ഇന്ത്യന് വിഭവങ്ങളും ഇവിടുത്തെ തീന്മേശയെ സമ്പന്നമാക്കുന്നു.
Related News
സ്വർണവിലയിൽ നേരിയ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ മാറംറ രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടർന്നത്. കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 […]
ജേക്കബ് തോമസ് ലോക്സഭയില് മത്സരിക്കില്ല
രുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില് മുന് വിജിലന്സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്കിയ രാജി സര്ക്കാര് സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും സ്ഥാനാര്ത്ഥി ആക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചു. ചാലക്കുടിയില് മത്സരിക്കാന് വേണ്ട്ിയാണ് ജേക്കബ് തോമസ് സര്വ്വീസില് നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്കിയത്. എന്നാല് ജേക്കബ് ഉദ്യാഗസ്ഥന് ആയതിനാല് കേന്ദ്ര തലത്തിലാണ് സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള് പൂര്ത്തീകരിക്കേണ്ടത ് കേന്ദ്ര തലത്തിലാണ്. എന്നാല് നാമനിര്ദേശ പത്രിക സമര്പ്പിക്കേണ്ട […]
കരിപ്പൂരില് സ്വര്ണവേട്ട; 1162 ഗ്രാം സ്വര്ണമിശ്രിതം ശരീര ഭാഗങ്ങളില് ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്
കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട. 1162 ഗ്രാം സ്വര്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര് സഹദാണ് പിടിയിലായത്. ജിദ്ദയില് നിന്നാണ് ഇയാള് സ്വര്ണം കടത്തിയത്. സ്വര്ണ മിശ്രിതം 4 ക്യാപ്സ്യൂളായാണ് കടത്താന് ശ്രമിച്ചത്. ശരീര ഭാഗങ്ങളില് ഒളിപ്പിച്ച നിലയിലാണ് സ്വര്ണമിശ്രിതം കണ്ടെത്തിയത്.