Kerala

ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ

പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഐഎമ്മിന്റെ താത്പര്യമനുസരിച്ചാണ് പൊലീസ് കേസന്വേഷിക്കുന്നത്.

ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിൽ മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത് എസ്ഡിപിഐ – ആർഎസ്എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാർ എകെജി സെന്ററിന് ബോംബെറിഞ്ഞിട്ടും പിടിക്കാൻ അവർക്കു സാധിക്കുന്നില്ല. അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.