ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.
സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. ഇരുപത് മിനിറ്റ് ഇടവേളകള്‍ ഉണ്ടാകും. ഓരോ സെക്കന്‍റിലും ഇരുപത് സെക്കന്‍ഡ് നിര്‍ത്തിയിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടുമണിക്കായിരിക്കും.
തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സർവീസ് പുനരാരംഭിക്കുക.