2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Related News
ഫാത്തിമ ലത്തീഫ്: പൊതുസ്മരണയും ബഹുജൻ ഓർമകളും
സ്മരണ പലപ്പോഴും ഒരു നിർമിതിയാണ്. സിനിമകൾ, ന്യൂസ് പേപ്പറുകൾ, പാഠപുസ്തകങ്ങൾ തുടങ്ങി പൊതുസ്മരണകളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരം നിർമിതികൾക്ക് മികച്ചൊരു ഉദാഹരണമാണ് ബി.ആർ അംബേദ്കറും എം കെ ഗാന്ധിയും. ഗാന്ധിയൻ കഥകളും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനയും മരണവും ഒരു ഐതിഹാസിക ചരിത്രമായിട്ടാണ് വായിക്കപ്പെടുന്നത്. അതേസമയം അംബേദ്കർ കേവലം ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നു/ ഒതുക്കുന്നു. അംബേദ്കർ ഒരിക്കലും അസാമാന്യ പ്രതിഭയായും വിശാല ഹൃദയത്തിന്റെ ഉടമയായും ജാതിയെ അടിസ്ഥാനപരമായിത്തന്നെ ചോദ്യംചെയ്ത വ്യക്തിയായും ആഘോഷിക്കപ്പെട്ടിരുന്നില്ല. നിലവിലെ അധികാര ഘടകങ്ങൾ പൊതുമണ്ഡലങ്ങൾ പ്രക്ഷുബ്ധമാകാതിരിക്കാൻ […]
കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി
കൊല്ലം കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി അനിൽ കുമാറാണ് കൊല ചെയ്യപ്പെട്ടത്. മരം വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി, സലാവുദ്ദീൻ, മകൻ ദമീദ് എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്. പൊലീസ് കേസെടുത്ത് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.