Kerala

‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍

‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. രാജ്യത്തെ മൊത്തത്തിൽ തൂക്കിവിൽക്കുന്ന പദ്ധതികളാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി മെട്രോ രണ്ടാം ഘട്ടം ജനങ്ങളെ കബളിപ്പിക്കലാണെന്നാണ് ഹൈബി ഈഡന്‍റെ വിമര്‍ശനം.

കറുപ്പണിഞ്ഞ് പഞ്ചാബിലെ എംപിമാര്‍

കാർഷിക പരിഷ്കരണ നിയമങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയത് പഞ്ചാബിൽ നിന്നുള്ള എം.പിമാരായ ജസ്ബീർ സിങ് ഗില്ലും ഗുർജിത് സിങ് ഓജ്ലയുമാണ്. ”കർഷകർ അതിർത്തിയിൽ സമരം ചെയ്യുമ്പോൾ, ഞാനും കർഷകനാണ്” എന്നെഴുതിയ പോസ്റ്ററുകളുമുണ്ടായിരുന്നു.

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ മാസങ്ങളായി കർഷകർ നടത്തുന്ന സമരത്തിന് പ്രതിപക്ഷം സഭയിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി എഴുന്നേറ്റപ്പോൾ വലിയ മുദ്രാവാക്യം വിളികളാണ് സഭയിൽ ഉണ്ടായത്.