ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഷാർജയിലേക്കും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തത് 1.16 ലക്ഷം ആളുകളെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയത്. മൂന്ന് മാസത്തിനിടെ യു എ ഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം ഷാർജ റൂട്ട് യാത്രക്കാരുടെ പ്രിയപ്പെട്ടതായത്.ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് വർധന. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സും ഇൻഡിഗോയും ഓരോ സർവീസുകൾ വീതവും ഈ റൂട്ടിൽ നടത്തുന്നുണ്ട്. 88689 യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളവും, 77859 യാത്രക്കാരുമായി ഡൽഹി വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.
Related News
കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം
കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന്റെ പരീക്ഷണം ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ഇന്നുമുതൽ ആരംഭിക്കും. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ എസ് ആർ […]
ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി
ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല […]
കോണ്‍ഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ല; പി ചിദംബരം
കോണ്‍ഗ്രസ് രാജ്യത്തുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മഹാറാലിയെ അഭിസംബോധന ചെയ്യവെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് ചിദംബരം പറഞ്ഞു. ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. പൗരത്വ നിയമ ഭേദഗതി എല്ലാതരത്തിലും ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി നിയമ ഭേദഗതി റദ്ദാക്കുമെന്നാണ് തന്റെ […]