India Kerala

സെല്‍ഫി മരണ നിരക്ക്​​ സ്രാവ്​ ആക്രമണത്തിലേതിനേക്കാള്‍ അഞ്ചിരട്ടി

കോഴിക്കോട്​: സെല്‍ഫി ഭ്രമത്തില്‍ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്​ത്തുന്ന കണക്കാണ്​ ഫാമിലി മെഡിസിന്‍ ആന്‍ഡ്​ പ്രൈമറി കെയറിന്‍െറ ജേണല്‍ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്​ടോബറിനും 2017 നവംബറിനുമിടയില്‍ ലോകത്ത്​ സ്രാവിന്‍െറ ആക്രമണത്തില്‍ ​കൊല്ലപ്പെട്ടതിനേക്കാള്‍ അഞ്ച്​ മടങ്ങ്​ കൂടുതല്‍ ആളുകളാണ്​ സെല്‍ഫി എടുക്കുന്നതിനിടയില്‍ മരണപ്പെട്ടതെന്നാണ്​ ജേണല്‍ പറയുന്നത്​. ഈ കാലഘട്ടത്തില്‍ സ്രാവിന്‍െറ ആക്രമണത്തില്‍ 50നടുത്ത്​ ആളുകളാണ്​ കൊല്ലപ്പെട്ടതെങ്കില്‍ 259 പേര്‍ക്കാണ്​ സെല്‍ഫി മരണക്കുരുക്കായത്​.

യുവാക്കളാണ്​ അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക്​ ശ്രമിക്കാറ്​. വീണും, വെള്ളത്തില്‍ മുങ്ങിയും മറ്റ്​ അപകടങ്ങളില്‍പെട്ടുമാണ്​ മരണം നടക്കുന്നത്​. മികച്ച ദൃശ്യമികവുള്ള ക്യാമറ അടങ്ങിയ പുതു തലമുറ സ്​മാര്‍ട്ട്​ ​േഫാണുകള്‍ വ്യാപകമായതോടെ ആളുകളില്‍ സെല്‍ഫിയെടുക്കുന്ന ശീലവും വര്‍ധിച്ചു. സെല്‍ഫി സ്​റ്റിക്കുകളു​െട കടന്നു വരവ്​ കൂടിയായപ്പോള്‍ സ്വയമെടുക്കുന്ന സ്വന്തം ചിത്രത്തിന്‍െറ മികച്ച ഷോട്ടുകള്‍ക്ക്​ വേണ്ടി അതി സാഹസികതക്കാണ്​ പലരും മുതിരുന്നത്​.

130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എണ്‍പത്​ കോടി മൊബൈല്‍ ഫോണുകളാണുള്ളത്​. സെല്‍ഫി എടുക്കുന്നതിനിടെ ഇതുവരെ 159 പേരാണ്​ ഇന്ത്യയില്‍ മരിച്ചത്​. ലോകത്താകമാനം ഇത്തരത്തില്‍ മരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യയിലാണെന്നാണ്​ കണക്ക്​​.