കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Related News
കൊല്ലത്ത് വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്; ബേപ്പൂർ കോസ്റ്റല്‍ സി.ഐയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്ത ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ.പി ആർ സുനുവിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പി.ആര് സുനു ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തി പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി ആര്. സുനുവിനെ […]
കെ-റെയിൽ അശാസ്ത്രീയം; പാർട്ടി നിലപാടിന് ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ല: കെ സുധാകരൻ
കെ -റെയിൽ അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂർ എം പിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടിന് ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ലെന്നും അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയാണ്. കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും […]