India Kerala

റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ സൌമിനി ജെയില്‍. ഈ മാസം അവസാനത്തോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് കോര്‍പ്പറേഷന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

വാട്ടര്‍ അതേറിറ്റിയുടെ അമൃത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ പെടുന്ന പല റോഡുകളും പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലാണ്. പണി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ അനാസ്ഥയും അലംബാവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ട അവസ്ഥയുണ്ടായതെന്നും കൊച്ചി മേയര്‍ സൌമിനി ജെയിന്‍ പറഞ്ഞു.

വാട്ടര്‍ അതോരിറ്റി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് കോര്‍പ്പറേഷന് കൈമാറിയാല്‍ അറ്റകുറ്റപ്പണി, കാലാവസ്ഥ അനുകൂലമായാല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.