India Kerala

രഞ്ജിത്തിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്തെ രഞ്ജിത്തിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നും സംഘത്തില്‍ ആറ് പേരുണ്ടായിരുന്നെന്നും പ്രധാന സാക്ഷി രവി പറഞ്ഞു.