സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കുഴക്കൻ ബംഗാൾ ഉൾക്കടലും മധ്യ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും മത്സ്യത്തൊഴിലാളികൾ പോകരുത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Related News
വാഗമൺ നിശാപാർട്ടി; അറസ്റ്റിലായവരിൽ യുവനടിയും
വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് കോഴിക്കോട് മലപ്പുറം സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മുൻപും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ […]
ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും പായല്‍; ബ്ലൂ ഗ്രീന്‍ ആല്‍ഗയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും ബ്ലൂ ഗ്രീൻ ആൽഗയ്ക്ക് സമാനമായ പായല്‍. രണ്ട് വര്‍ഷം മുമ്പ് പുഴയിൽ കണ്ട ബ്ലൂ ഗ്രീന്‍ ആല്‍ഗ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പുഴക്ക് ദോഷകരമായ പായലിനെ കുറിച്ച് പഠനം നടത്തണമെന്ന ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങളും രംഗത്ത്. ചാലിയാറിലും ഇരുവഴിഞ്ഞിപുഴയിലും രണ്ട് വര്‍ഷം മുമ്പ് ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഇരുവഴിഞ്ഞി പുഴയില്‍ പായല്‍ മൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വെള്ളത്തിന് മുകളില്‍ പായല്‍ […]